പത്തനംതിട്ട: തിരുവല്ലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. മാർത്താണ്ഡം പൈങ്കുളം തേന്മാര വിളയിൽ വീട്ടിൽ ജഗൻ തൗസി മുത്തു (32) ആണ് മരിച്ചത്. മാർത്താണ്ഡം സ്വദേശിയായ ശ്യാം സാരമായ പരിക്കുകളോടെ രക്ഷപെട്ടു. തിരുവല്ല പാലിയേക്കര ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗത്തെ മേൽക്കൂരയാണ് ഇടിഞ്ഞു വീണത്. രണ്ടാഴ്‌ച മുമ്പ് നടത്തിയ കോൺക്രീറ്റിന്‍റെ തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര ഒരു വശത്തേക്ക് തകർന്ന് വീണാണ് അപകടമുണ്ടായത് . തകർന്നു വീണ മേൽക്കൂരയുടെ സ്ലാബിനിടയിൽ പെട്ടാണ് ജഗൻ മരിച്ചത്. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമന സേന രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ സ്ലാബിനിടയിൽ കുടുങ്ങിക്കിടന്നിരുന്ന ജഗന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗം ഇടിഞ്ഞു വീണ് യുവാവ് മരിച്ചു - തിരുവല്ലയിൽ നിർമാണ തൊഴിലാളി മരിച്ചു
രണ്ടാഴ്‌ച മുമ്പ് നടത്തിയ കോൺക്രീറ്റിന്‍റെ തട്ടിപൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.