പത്തനംതിട്ട : നവജാത ശിശുവിനെ കാമുകന് നല്‍കി യുവതി വീട്ടിലേക്ക് മടങ്ങി. മുലപ്പാൽ പോലും നൽകാതെയാണ് ഭർതൃമതി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി.
ന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തതറിയുന്നത്. മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി.
പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെരുമ്പെട്ടി സ്വദേശിയും ബസ് ഡ്രൈവറുമായ 24 കാരനും റാന്നി സ്വദേശിയും ഭര്‍തൃമതിയും ഒരു മകളുടെ മാതാവുമായ യുവതിയ്ക്കും എതിരെയാണ് പരാതി.
കൂടുതല്‍ വായനക്ക്: സാധനങ്ങൾ കിട്ടാനില്ല, ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ; പട്ടിണി സമരത്തിന് റേഷൻ വ്യാപാരികൾ
കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തണമെന്നാണ് യുവാവിന്‍റെ മാതാപിതാക്കൾ പരാതിപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ കുഞ്ഞ് തങ്ങളുടേതല്ലെന്ന നിലപാടിലാണ് കാമുകനും കാമുകിയും. അതേസമയം യുവതി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചതിന് തെളിവുണ്ട്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം 28നാണ് ആണ്‍കുഞ്ഞ് ജനിച്ചത്. 31ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ മാതാവിനെതിരെയും കുഞ്ഞിനെ ഏറ്റെടുത്തതിന് യുവാവിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറയുന്നു.