ETV Bharat / state

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണന്‍ (22) ആണ് പമ്പ പൊലീസിന്‍റെ പിടിയിലായത്.

tribal girl  arrest  ആദിവാസി പെൺകുട്ടി  യുവാവ് അറസ്റ്റിൽ
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
author img

By

Published : Nov 7, 2021, 12:37 PM IST

പത്തനംതിട്ട: ആദിവാസി വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണന്‍ (22) ആണ് പമ്പ പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെൺകുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്. ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പെൺകുട്ടി പഠിച്ചു വന്നത്. നാല് ദിവസം മുൻപ് പെണ്‍കുട്ടി താമസിച്ച്‌ പഠിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ ആരോഗ്യ പരിശോധനയ്ക്കെത്തിയ ഡോക്ടര്‍മാരാണ് കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്.

സെപ്തംബര്‍ 14ന് ജയകൃഷ്ണൻ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും വിവാഹം കഴിക്കാനെന്ന വ്യാജേന ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ പ്രദേശവാസികള്‍ തടഞ്ഞു നിർത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്താതെയാണ് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിച്ചതെന്ന് ആരോപണമുണ്ട്. തുടർന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയെങ്കിലും പീഡനത്തിനിരയായ വിവരം പെൺകുട്ടി പുറത്തു പറഞ്ഞിരുന്നില്ല. തനിക്ക് വീണ്ടും പഠിക്കണമെന്ന് പെണ്‍കുട്ടി അധികൃതരെ അറിയിച്ചു.

also read: വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്നും ഒരു കോടി തട്ടിയ നിർമാതാവ് അറസ്റ്റിൽ

ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാലു ദിവസം മുൻപ് പെൺകുട്ടിയെ മുൻപ് താമസിച്ചിരുന്ന ട്രൈബൽ ഹോസ്റ്റലില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ ആരോഗ്യ പരിശോധനയിലും വിശദമായ കൗണ്‍സലിങ്ങിലുമാണ് യുവാവിന്‍റെ പേര് പുറത്തു വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.