പത്തനംതിട്ട: ഇടയാറന്മുളയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ കാർ കയറി മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കല്‍ പ്രിയ മധു (40) ആണ് മരിച്ചത്. ബൈക്കിൽ ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
ഭര്‍ത്താവ് മധു (47), മകള്‍ അപര്‍ണ(12)എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ ഞായറാഴ്ച രാത്രിയിൽ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം റോഡില്‍ വളവുള്ള ഭാഗത്തായിരുന്നു അപകടം.