ETV Bharat / state

സ്‌ത്രീകള്‍ നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് ഡോ. ഷാഹിദ കമാല്‍ - വനിതാ കമ്മിഷന്‍ അദാലത്ത്

പത്തനംതിട്ട കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അദാലത്ത് സംഘടിപ്പിച്ചു

സ്‌ത്രീകള്‍ നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് ഡോ. ഷാഹിദ കമാല്‍
author img

By

Published : Oct 5, 2019, 7:48 PM IST

പത്തനംതിട്ട: സ്‌ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു കമ്മിഷനംഗം. സ്വത്ത്, വസ്‌തു, അതിര്‍ത്തി തര്‍ക്കങ്ങൾ, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കമ്മിഷന്‍ മുമ്പാകെ എത്തി.

സ്‌ത്രീകള്‍ നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് ഡോ. ഷാഹിദ കമാല്‍

2017ല്‍ പരാതി നല്‍കിയ ശേഷം വാദിയും പ്രതിയും പരസ്‌പരം ഹാജരാകാതിരുന്ന കേസിലെ ഇരു കക്ഷികളെയും കമ്മിഷന്‍ അദാലത്തില്‍ എത്തിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു. 72 പരാതികള്‍ അദാലത്തില്‍ പരിഗണനക്ക് ലഭിച്ചു. ഇതില്‍ 28 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചിട്ടുണ്ട്. 40 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

വനിതാ കമ്മിഷന്‍ ഇന്‍സ്‌പെക്‌ടര്‍ എം. സുരേഷ് കുമാര്‍, വനിതാ സെല്‍ ഇന്‍സ്‌പെക്‌ടര്‍ എം. ഹസീനാ ബീവി, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, അഡ്വ.കെ.ജെ. സിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:സ്ത്രീകള്‍ നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുത്: ഡോ. ഷാഹിദ കമാല്‍Body:സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമപരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു കമ്മീഷനംഗം.

നിരവധി സ്വത്ത്, വസ്തു, വഴിത്തര്‍ക്കങ്ങളും, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയും കമ്മീഷന്‍ മുന്‍പാകെ എത്തിയിരുന്നു.  2017 ല്‍ പരാതി നല്‍കിയ ശേഷം വാദിയും പ്രതിയും പരസ്പരം ഹാജാരാകാതിരുന്ന കേസിലെ ഇരു കക്ഷികളേയും കമ്മീഷന്‍ അദാലത്തില്‍ എത്തിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

72 പരാതികള്‍ അദാലത്തില്‍ പരിഗണനയ്ക്കു ലഭിച്ചു. ഇതില്‍ 28 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചു. 40 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

വനിതാ കമ്മീഷന്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ് കുമാര്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എം. ഹസീനാ ബീവി, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, അഡ്വ.കെ.ജെ. സിനി, കൗണ്‍സിലര്‍മാരായ ജിന്‍സി ബാബു, ഒബിനി സൂസന്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.