പത്തനംതിട്ട: തിരുവല്ലയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശി നീതുവാണ് (20) അറസ്റ്റിലായത് (Infant Murder Case In Thiruvalla).
പ്രസവത്തിന് പിന്നാലെ കുഞ്ഞിന്‍റെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ചാണ് ശിശുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് നീതു പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ വെളളിയാഴ്‌ചയാണ് (ഡിസംബര്‍ 1) അവിവാഹിതയായ യുവതി തിരുവല്ലയിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചത് (Newborn Death Case In Pathanamthitta).
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ താത്‌കാലിക ജീവനക്കാരിയാണ് യുവതി. സ്ഥാപനം ജീവനക്കാര്‍ക്കായി എടുത്തു നല്‍കിയ ഹോസ്റ്റലില്‍ വച്ചായിരുന്നു പ്രസവം. പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് അമിത രക്തസ്രാവമുണ്ടായി (Doodler Murder Case In Kerala).
ഇതോടെ സഹപ്രവര്‍ത്തകര്‍ യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നാണ് രക്തസ്രാവമെന്ന് തെളിഞ്ഞതോടെ ഹോസ്റ്റലില്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ കുഞ്ഞിനെ പോസ്‌റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. വെള്ളം ശ്വാസകോശത്തില്‍ പ്രവേശിച്ചതാണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. ഗര്‍ഭിണിയാണെന്ന കാര്യം യുവതി കുടുംബത്തില്‍ നിന്നും ഹോസ്റ്റലിലുള്ളവരില്‍ നിന്നും മറച്ചുവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന്‍റെ കൊലപാതകത്തില്‍ കാമുകന് പങ്കുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് (Mother Arrested In Infant Murder Case).