ETV Bharat / state

പത്തനംതിട്ട ജില്ലയിലെ ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് സജ്ജീകരിക്കും - polling

ജില്ലയില്‍ 716 ബൂത്തുകളിലെ വെബ്‌കാസ്റ്റിങ് 93 അക്ഷയ സംരംഭകരുടെ സഹായത്തോടെയാകും സജ്ജീകരിക്കുക

Webcasting  Election  കലക്‌ടർ  polling  വോട്ടെടുപ്പ്
പത്തനംതിട്ട ജില്ലയിലെ ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് സജ്ജീകരിക്കും
author img

By

Published : Mar 29, 2021, 6:22 PM IST

പത്തനംതിട്ട: ജില്ലയിലെ 716 ബൂത്തുകളില്‍ വോട്ടെടുപ്പ് ദിവസം വെബ്‌കാസ്റ്റിങ് സജ്ജീകരിക്കുമെന്ന് ജില്ലാ കലക്‌ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. വോട്ടെടുപ്പ് ദിവസം വെബ്‌കാസ്റ്റിങ് സജ്ജീകരിക്കുന്നത് സംബന്ധിച്ച് കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കണ്‍ട്രോള്‍ റൂം കലക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, ഐടി മിഷന്‍, പൊലീസ്, ആര്‍ടിഒ, ഫയര്‍ഫോഴ്‌സ്, പിഡബ്ല്യൂഡി എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കും. ജില്ലയില്‍ 716 ബൂത്തുകളിലെ വെബ്‌കാസ്റ്റിങ് 93 അക്ഷയ സംരംഭകരുടെ സഹായത്തോടെയാകും സജ്ജീകരിക്കുകയെന്നും യോഗത്തില്‍ പറഞ്ഞു.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, വരണാധികാരികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.