പത്തനംതിട്ട: തിരുവല്ല കടപ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള ബോർമ്മയുടെയും മാലിന്യ പ്ലാന്‍റിന്‍റെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ബോർമയുടെ പ്രവർത്തനം സംബന്ധിച്ച് സമീപവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സബ് കലക്‌ടർ ചേതൻ കുമാർ മീണയുടെ ഉത്തരവിന്മേലാണ് നടപടി. സബ് കലക്‌ടറും സംഘവും പരിശോധനയ്ക്കായി എത്തുന്ന വിവരമറിഞ്ഞ് ബോർമ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലുള്ള ഭൂമിയിൽ നിക്ഷേപിച്ചിരുന്ന മാലിന്യത്തിന് മുകളിൽ മണ്ണും കരിയിലയുമിട്ട് മൂടിയിരുന്നു. ഈ കുഴിയിൽ സബ് കലക്‌ടറുടെ കൂടെയെത്തിയ പോലീസുകാരൻ വീഴുകയും ചെയ്‌തു. ബോർമയിലെ മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നത് പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാക്കുന്നതായി പരാതി ഉയർന്നിരുന്നു. സമീപത്തുകൂടി ഒഴുകുന്ന കോലറയാറിലേക്ക് മാലിന്യം ഒഴുക്കിയതും നാട്ടുകാരുടെ പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. സ്ഥലം സന്ദർശിച്ച സബ് കലക്‌ടർ വിശദമായ റിപ്പോർട്ട് നൽകാൻ കടപ്ര പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മാലിന്യ പ്രശ്‌നം; ബോർമ അടക്കാൻ ഉത്തരവ്
തോംസൺ ബേക്കേഴ്‌സിന്‍റെ ബോർമയുടെ പ്രവർത്തനം സംബന്ധിച്ച് സമീപവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സബ് കലക്‌ടർ ചേതൻ കുമാർ മീണയുടെ ഉത്തരവിന്മേലാണ് നടപടി. സബ് കലക്‌ടറുടെ കൂടെയെത്തിയ പോലീസുകാരൻ മാലിന്യക്കുഴിയിൽ വീഴുകയും ചെയ്‌തു