പത്തനംതിട്ട: ആറൻമുള വള്ളസദ്യക്കായി പുറപ്പെട്ട ചെങ്ങന്നൂർ കോടിയാട്ടുകരയുടെ പള്ളിയോടം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മറിഞ്ഞു. 07.08.22 ന് ഉച്ചക്ക് 1.15 ഓടെയായിരുന്നു അപകടം. പള്ളിയോടത്തിലുണ്ടായിരുന്ന പത്ത് പേരും നീന്തി രക്ഷപ്പെട്ടു.
കൊടിയാട്ടുകരയില്‍ നിന്നും ആറന്മുളയിലേക്ക് പമ്പാ നദിയിലൂടെ ബോട്ടില്‍ കെട്ടിവലിച്ച് പോകും വഴിയാണ് പള്ളിയോടം മറിഞ്ഞത്. കനത്ത മഴയിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ പള്ളിയോടങ്ങൾക്ക് കർശന സുരക്ഷ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പള്ളിയോടങ്ങൾ ബോട്ടിൽ കെട്ടിവലിച്ചാണ് ക്ഷേത്ര കടവിലേക്ക് എത്തിച്ചിരുന്നത്. ആറ്റിലെ ശക്തമായ ഒഴുക്കാണ് അപകടത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം.
Also Read: ആറന്മുള വള്ളസദ്യക്ക് പ്രൗഢഗംഭീര തുടക്കം