ETV Bharat / state

അടൂരിൽ അജ്ഞാത മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി

അടൂർ ഏനാത്താണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻ കുഴിയിൽ കണ്ടെത്തിയത്

unidentified dead body was found in adoor  അടൂരിൽ അജ്ഞാത മൃതദേഹം  അജ്ഞാത മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി  ഏനാത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി  dead body was found in Enathu adoor
അടൂരിൽ അജ്ഞാത മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി
author img

By

Published : Sep 14, 2022, 9:18 PM IST

പത്തനംതിട്ട: അടൂർ ഏനാത്ത് മൂന്ന് ദിവസത്തോളം പഴക്കമുള്ള 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻ കുഴിയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്‍റെ വീടിന്‍റെ പിന്നിലുള്ള പ്രകാശ് എന്ന വ്യക്തിയുടെ പുരയിടത്തിലെ തെങ്ങിൻ കുഴിയിൽ ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്.

അഴുകി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതശരീരം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. പ്രദേശത്ത് നിന്ന് രണ്ട് ദിവസമായി ദുർഗന്ധം ഉയരുന്നുണ്ടായിരുന്നെന്ന് സമീപവാസികൾ അറിയിച്ചു.

അജികുമാറിന്‍റെ സമീപവാസിയായ രതീഷിന്‍റെ വീട്ടിലെ വളർത്തുനായ ഇന്ന് രാവിലെ അവിടെയെത്തി കുരയ്ക്കുന്നത് കേട്ടതായും നാട്ടുകാർ പറഞ്ഞു. ശാസ്ത്രീയ അന്വേഷണ സംഘവും, പൊലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് രാവിലെ മുതൽ വീട്ടുടമസ്ഥനായ അജിത് കുമാറിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. വീട് പൂട്ടിയിട്ട നിലയിലാണ്. അജികുമാർ ഇവിടെ ഒറ്റയ്ക്കാണ് താമസം. അതിഥി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ടെന്നും പറയപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.