ETV Bharat / state

എൽഡിഎഫ് അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടമായി - koipuram block panchayat no confidence motion

പത്തനംതിട്ട ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്താണ് യുഡിഎഫിന് നഷ്‌ടമായത്

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫിന്  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അവിശ്വാസം  udf loses power in koipuram block panchayat  koipuram block panchayat no confidence motion  കോയിപ്രം യുഡിഎഫ് ഭരണം
എൽഡിഎഫ് അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടമായി
author img

By

Published : Jan 4, 2022, 10:04 PM IST

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് അധികാരമുണ്ടായിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായിരുന്നു കോയിപ്രം.

പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോൺഗ്രസ്‌ അംഗമാണ് വോട്ടു ചെയ്‌തത്. പ്ലാങ്കമണ്‍ ഡിവിഷനില്‍ നിന്നുള്ള കോൺഗ്രസ്‌ അംഗം ഉണ്ണി പ്ലാച്ചേരി വിപ്പ് ലംഘിച്ച്‌ യോഗത്തില്‍ പങ്കെടുത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യുവിനെതിരെ വോട്ടു ചെയ്യുകയായിരുന്നു.

ആകെയുള്ള 13 സീറ്റില്‍ യുഡിഎഫിന് 7, എല്‍ഡിഎഫ് 6 എന്നിങ്ങനെയായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസ്‌ അംഗം വോട്ട് ചെയ്‌തതോടെ ഏഴ് പേരുടെ പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

ഇതോടെ നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോൺ മാത്യുവിന് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടമായി. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫിലെ ലാലു തോമസിനും സ്ഥാനം നഷ്ട്ടമായി. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനം വനിത സംവരണമാണ്. ശോശാമ്മ ജോസഫ്, കെ.കെ വത്സല, സൂസൻ ഫിലിപ് എന്നിവരാണ് എൽഡിഎഫിൽ നിന്നുള്ള വനിത അംഗങ്ങൾ.

ആകെയുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്‌ കൂടി യുഡിഎഫിന് നഷ്‌ടമായതൊടെ പത്തനംതിട്ട ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലവും ഏതാനും പഞ്ചായത്തുകളുടെ ഭരണവുമാണ് ജില്ലയിൽ യുഡിഎഫിന്‍റെ ആകെയുള്ള ആശ്വാസം.

Also read: പാലം, കയറ്റം, ഇറക്കം, സിഗ്നല്‍ സംവിധാനം; ഗ്രൗണ്ടില്‍ റോഡൊരുക്കി ഡ്രൈവിങ് സ്കൂള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.