ETV Bharat / state

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും - pocso case 30 year imprisonment news

കോടതി ശിക്ഷിച്ചത് ചങ്ങനാശ്ശേരി പായിപ്പാട്‌ സ്വദേശി ബിനീഷ്, പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് എന്നിവരെ

ബലാത്സംഗ കേസ് വാര്‍ത്ത  ബലാത്സംഗ കേസ് തടവ് ശിക്ഷ വാര്‍ത്ത  പത്തനംതിട്ട ബലാത്സംഗ കേസ് വാര്‍ത്ത  ബലാത്സംഗ കേസ് 30 വര്‍ഷ തടവ് വാര്‍ത്ത  എട്ടാം ക്ലാസ് വിദ്യാര്‍ഥി ബലാത്സംഗ കേസ് വാര്‍ത്ത  പോക്‌സോ കേസ് വാര്‍ത്ത  പോക്‌സോ കേസ് ശിക്ഷ വാര്‍ത്ത  പോക്‌സോ കേസ് 30 വര്‍ഷം തടവ് വാര്‍ത്ത  minor girl rape case news  pathanamthitta minor girl rape case news  minor girl rape case 30 year imprisonment news  pocso case 30 year imprisonment news  pathanamthitta rape case news
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
author img

By

Published : Oct 6, 2021, 8:02 PM IST

പത്തനംതിട്ട : എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. ചങ്ങനാശ്ശേരി പായിപ്പാട്‌ സ്വദേശി ബിനീഷ് (26), പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (25) എന്നിവർക്കാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ഐപിസി വകുപ്പ് 376, പോക്സോ നിയമത്തിന് കീഴിലുള്ള 4, 6 വകുപ്പുകള്‍ എന്നിവ പ്രകാരം 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, ഐപിസി 365, 366 എന്നി വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ഓരോരുത്തർക്കും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറയുന്നു.

Also read: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍

2017ലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ എട്ടാംക്ലാസുകാരിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നീടുള്ള അന്വേഷണത്തില്‍ രണ്ടാം പ്രതിയായ രഞ്ജിത്തിന്‍റെ മൈലപ്രയിലുള്ള വീട്ടില്‍വച്ച് ബലാത്സംഗം നടന്നതായി കണ്ടെത്തുകയും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.