റാന്നിയില്‍ രണ്ട് യുവാക്കളെ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. റാന്നി ജണ്ടായിക്കല്‍ സ്വദേശികളായ മൂഴിക്കല്‍ പുതുപ്പറമ്പില്‍ ബൈജു, നിജില്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയില്‍ മഴപെയ്തതിനെ തുടര്‍ന്ന് ഫാമിലെ കാര്യങ്ങള്‍ നോക്കാൻ എത്തിയതായിരുന്നു ഇരുവരും. നിജിലിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു കോഴിഫാം. രാവിലെ വീട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. പരിശോധനയില്‍ ദുരൂഹതയുള്ളതായി കണ്ടെത്താനായിട്ടില്ല.