പത്തനംതിട്ട: മുത്തൂരിൽ പതിവായിരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി. മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം രൂപ വിനിയോഗിച്ചാണ് എം സി റോഡിലെ മുത്തൂർ ജംഗ്‌ഷനിൽ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍, അഡ്വ. കെ. പ്രകാശ് ബാബു, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുത്തൂരിലെ സിഗ്‌നല്‍ സംവിധാനം കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ എംസി റോഡില്‍ തിരുമൂലപുരം മുതല്‍ മുത്തൂര്‍ വരെ നീണ്ടിരുന്ന വലിയ ഗതാഗത കുരുക്കിനാണ് വിരാമമായത്.
ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് തെളിഞ്ഞു; മുത്തൂരിലെ ഗതാഗത കുരുക്കിന് പരിഹാരം - ട്രാഫിക് സിഗ്‌നല്‍ ലൈറ്റ്
മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം രൂപ വിനിയോഗിച്ചാണ് എം സി റോഡിലെ മുത്തൂർ ജംഗ്‌ഷനിൽ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്.