ETV Bharat / state

ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക്

ഏഴ് അടി ഉയരത്തിൽ 500 കിലോ തൂക്കത്തിലാണ് വാനില കേക്ക് നിര്‍മിച്ചത്

author img

By

Published : Dec 23, 2019, 5:20 PM IST

Updated : Dec 23, 2019, 6:58 PM IST

to make Christmas celebration unique Management made giant cake  ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി മാനേജ്മെന്‍റ്  പത്തനംതിട്ട  ഭീമൻ കേക്ക്
ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി മാനേജ്മെന്‍റ്

പത്തനംതിട്ട: ക്രിസ്‌മസ് ആഘോഷിക്കാൻ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീമൻ കേക്ക് ഒരുക്കി നല്‍കി അടൂർ എസ്എൻഐടിയിലെ മാനേജ്മെന്‍റ്. ക്രിസ്‌മസ് ട്രീയുടെ മാതൃകയില്‍ ഏഴ് അടി ഉയരത്തിൽ 500 കിലോ തൂക്കത്തിലാണ് മാനേജ്മെന്‍റ് ഭീമൻ കേക്ക് നിര്‍മിച്ചിരിക്കുന്നത്. കേക്ക് ആർട്ടിസ്റ്റ് നീതു ബേബിയുടെ നേതൃത്വത്തിൽ 10 വിദ്യാർഥികളും അധ്യാപകരും ചേര്‍ന്നാണ് ഏറെ രുചിയുള്ള വാനില കേക്ക് ഒരുക്കിയത്.

ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്കുമായി അടൂർ എസ്എൻഐടി

കോളജിലെ ശീതീകരിച്ച മുറിയിലാണ് ഭീമൻ കേക്ക് നിർമാണം പൂർത്തിയാക്കിയത്. ആഘോഷ വേദിയിലേക്ക് കേക്ക് എത്തുന്നതുവരെ കേക്ക് നിര്‍മാണം രഹസ്യമായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷ വേദിയിലേക്ക് ട്രോളിയില്‍ കേക്കെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ കൗതുകമായി.

Intro:Body:ക്രിസ്തുമസ് ആഘോഷ പരിപാടിക്കായാണ്
അടുർ എസ് എൻ ഐ ടി യിലെ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി
ഈ ഭീമൻ കേക്ക് തയ്യാറാക്കിയത്.  7 അടി ഉയരത്തിൽ 500 കിലോ തൂക്കത്തിൽ നിർമ്മിച്ച ഭീമൻ കേക്കാണ് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്.

കേക്ക് ആർട്ടിസ്റ്റ്  നീതു ബേബിയുടെ നേതൃത്വത്തിൽ 10 ഓളം വിദ്യാർത്ഥികളുടെയും നിരവധി അദ്ധ്യാപകരുടെയും പരിശ്രമമാണ് ഏറെ രുചികരമായ വാനില കേക്കിന്റെ നിർമ്മാണത്തിന് പിന്നിൽ ഉള്ളത്.  കോളേജിലെ ശീതീകരിച്ച മുറിയിലാണ് ഭീമൻ കേക്ക് നിർമ്മാണം പൂർത്തിയാക്കിയത്.
എബിൻ അമ്പാടി
എസ് എൻ ഐ ടി മാനേജർ 

ആഘോഷ വേദിയിൽ കേക്ക് എത്തും  വരെ  നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരല്ലാതെ ആരും ഈ ഭീമൻ കേക്ക് നെ പറ്റി അറിഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ ആഘോഷ വേദിയിലെക്ക് ട്രോളിയിൽ എത്തിച്ച കേക്ക് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏറെ വിസ്മയമായി. Conclusion:
Last Updated : Dec 23, 2019, 6:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.