ETV Bharat / state

ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവ ചത്തു - പത്തനംതിട്ട വാർത്ത

മണിയാര്‍ പൊലീസ് ബറ്റാലിയന്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള ഇഞ്ചപൊയ്ക എന്ന സ്ഥലത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

tiger dead body found in thannithodu  കടുവ ചത്തു  ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന  പത്തനംതിട്ട വാർത്ത  pathanamthitta news
ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവ ചത്തു
author img

By

Published : Jun 10, 2020, 6:55 AM IST

പത്തനംതിട്ട: തണ്ണിത്തോട്ടിൽ ഒരു മാസം മുമ്പ് ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവ ചത്തു. വടശ്ശേരിക്കര അരീക്കകാവ്‌ ഇഞ്ചപൊയ്കയിൽ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. നേരത്തെ അവശനിലയിൽ കടുവയെ നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

മെയ് ഏഴിനാണ്‌ തണ്ണിത്തോട് പഞ്ചായത്തിലെ മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നത്. തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ക്യാമറകൾ സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.കൂടാതെ കുങ്കിയാനയെയും എത്തിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.