ETV Bharat / state

ഉൾവനത്തിൽ കാടുവെട്ടാൻ പോയ തൊഴിലാളികളെ കടുവ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

കെഎസ്‌ഇബിയുടെ ടവര്‍ പണിക്കായി കോട്ടമണ്‍പാറയില്‍ നിന്ന് നാല് കിലോമീറ്റര്‍ ഉള്ളിലേക്കുള്ള വനത്തിൽ കാടുവെട്ടാൻ പോയ തൊഴിലാളികൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്

കാടുവെട്ടാൻ പോയ തൊഴിലാളികളെ കടുവ ആക്രമിച്ചു  പത്തനംതിട്ടയിൽ കടുവയുടെ ആക്രമണം  സീതത്തോട് കോട്ടമണ്‍പറയിൽ കടുവ ആക്രമണം  Tiger Attack in Pathanamthitta  tiger attacked workers at Pathanamthitta  തൊഴിലാളിയെ കടുവ ആക്രമിച്ചു  കെഎസ്‌ഇബി
ഉൾ വനത്തിൽ കാടുവെട്ടാൻ പോയ തൊഴിലാളികളെ കടുവ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്
author img

By

Published : Nov 29, 2022, 4:07 PM IST

പത്തനംതിട്ട: സീതത്തോട് കോട്ടമണ്‍പാറയിൽ കെഎസ്‌ഇബിയുടെ ടവര്‍ പണിക്കായി ഉൾവനത്തിൽ കാടു വെട്ടാന്‍ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമുഴി കൊച്ചാണ്ടി കാരയ്ക്കൽ അനു കുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്.

കെഎസ്‌ഇബിയുടെ ടവര്‍ പണിക്കായി 18 പേരടങ്ങിയ തൊഴിലാളി സംഘമാണ് കാടിനുള്ളിലേക്ക് പോയത്. ശബരിഗിരി- പള്ളം വൈദ്യുതി പദ്ധതിയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കോട്ടമണ്‍പാറയില്‍ നിന്ന് നാല് കിലോമീറ്റര്‍ ഉള്ളിലേക്കുള്ള വനത്തിലായിരുന്നു ടവര്‍ നിര്‍മാണത്തിനായി ഇവര്‍ എത്തിയത്.

തൊഴിലാളികള്‍ വനത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പണിയിലേർപ്പെട്ടിരുന്നത്. ടവര്‍ ലൈനിന് താഴെ അടിക്കാട് വെട്ടുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു അനു കുമാര്‍. ഈ സമയത്ത് ഒരു പന്നിയെ ആക്രമിക്കുകയായിരുന്ന കടുവ അനുകുമാറിന് നേര്‍ക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു.

അനു കുമാറിന്‍റെ കാലിലും വയറ്റത്തും കടുവയുടെ കടിയേറ്റു. സമീപത്ത് തന്നെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഒച്ചവച്ച് കടുവയെ ഓടിച്ച ശേഷം ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനേറ്റ മുറിവ് ഗുരുതരമാണെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.