ETV Bharat / state

ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ - മോഷണക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍

റാന്നി പുതുശ്ശേരിമല വിനീഷ് ഭവനില്‍ വിനേഷ് കുമാര്‍ (36), വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് എം.എസ്.സിബി (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയില്‍ തങ്കച്ചന്‍ (ഡിക്കി 57) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

Three arrested for stealing iron sheets  ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ചു  മോഷണക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍  റാന്നി പഴവങ്ങാടി വാര്‍ത്ത
ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
author img

By

Published : Mar 4, 2022, 8:59 PM IST

പത്തനംതിട്ട: റാന്നി പഴവങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകള്‍ പകൽ സമയം ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടു പോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. റാന്നി പുതുശ്ശേരിമല വിനീഷ് ഭവനില്‍ വിനേഷ് കുമാര്‍ (36), വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് എം.എസ്.സിബി (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയില്‍ തങ്കച്ചന്‍ (ഡിക്കി 57) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപം ചാലുങ്കല്‍ സി പി വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകളാണ് പ്രതികൾ ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ട് പോയത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Also Read: വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ നഴ്‌സ് അറസ്റ്റിൽ

ഒന്നും രണ്ടും പ്രതികളെ സംഭവ ദിവസം വൈകിട്ട് ഇട്ടിയപ്പാറ വിദേശമദ്യശാലയില്‍ നിന്നും മൂന്നാം പ്രതിയെ ഇട്ടിയപ്പാറയില്‍ നിന്നും വെള്ളിയാഴ്ച പുലർച്ചെയുമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഇരുമ്പ് ഷീറ്റുകളും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.