പത്തനംതിട്ട: സൗരോർജ്ജത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിച്ച് തിരുവല്ല നഗരസഭാ കെട്ടിടം. പത്ത് ലക്ഷം രൂപ ചെലവിൽ സംസ്ഥാന സർക്കാർ ഏജൻസിയായ അനർട്ടാണ് സൗരോർജ്ജ പാനലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.
10,000 വാട്ട്‌സ് വൈദ്യുതിയാണ് പ്രതിദിന ഉൽപാദനം. സൗരോർജ്ജം ഉപയോഗിച്ച് തുടങ്ങിയതോടെ വൈദ്യുത ബിൽ ഇനത്തിൽ പ്രതിമാസം 5,000 രൂപയോളം ലാഭിക്കാൻ നഗരസഭക്ക് സാധിക്കുന്നുണ്ട്.