ETV Bharat / state

പൊലീസ് പട്രോളിങ് സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു - റോഡ്‌ അപകടം

പട്രോളിങ് സംഘത്തിലെ എസ് ഐ ഗോപാലകൃഷ്ണൻ, സിവിൽ പൊലിസ് ഓഫീസറന്മാരായ സൂരജ് ആർ കുറുപ്പ്, ഫിറോഷ്, എന്നിവർക്ക് പരിക്കേറ്റു.

Pathanamthitta  road accident  police car  thiruvalla  patrolling vehicle  പത്തനംതിട്ട  തിരുവല്ല  റോഡ്‌ അപകടം  തിരുവല്ല അപകട വാർത്ത
പൊലീസ് പട്രോളിങ് സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു
author img

By

Published : Aug 17, 2020, 9:48 PM IST

പത്തനംതിട്ട: തിരുവല്ലയിൽ ഹൈവേ പൊലീസ് പട്രോളിങ് സംഘത്തിന്‍റെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്. പെരുംതുരുത്തി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. പട്രോളിങ് സംഘത്തിലെ എസ് ഐ ഗോപാലകൃഷ്ണൻ (54), സിവിൽ പൊലിസ് ഓഫീസറന്മാരായ സൂരജ് ആർ കുറുപ്പ് ( 32 ), ഫിറോഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ് സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്‍റെ മുൻ വശം പൂർണമായും തകർന്നു. തിരുവല്ല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.