ETV Bharat / state

തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് കെഎസ്‌ടിപി - പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാക്കും. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയ് 31 ന് തുറന്നു കൊടുക്കും.

തിരുവല്ല ബൈപാസ്  നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കും  Thiruvalla bypass  പത്തനംതിട്ട  പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍  pathanamthitta latest news
തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് കെഎസ്‌ടിപി
author img

By

Published : Jan 6, 2020, 7:28 PM IST

പത്തനംതിട്ട: തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ടി.പി പ്രൊജക്‌ട് ഡയറക്‌ടര്‍ എം.ജി.രാജമാണിക്യം. മാത്യു.ടി.തോമസ് എം.എല്‍.എ യോടൊപ്പം ബൈപാസ് റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാക്കും. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയ് 31 ന് തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് കെഎസ്‌ടിപി

മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്ത് വയഡക്‌ടില്‍ പത്ത് തൂണുകളാണുള്ളത്. ഇതില്‍ ഒരു മാസത്തില്‍ 10 ഗര്‍ഡറുകള്‍ വീതം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, മാസത്തില്‍ 12 ഗര്‍ഡറുകള്‍ വീതം നാല് മാസം കൊണ്ട് 36 ഗര്‍ഡറുകള്‍ നിര്‍മിച്ച് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാജി തിരുവല്ല, കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം.സി സുഷമ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി.ഇ.ഒ സണ്ണി ജോണ്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ബി.സുബാഷ്, കെ.എസ്.ടി.പി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റഹമത്ത് ബീവി, കെ.എസ്.ടി.പി കണ്‍സള്‍ട്ടന്‍റ് വര്‍ഗീസ് കുര്യന്‍, ബൈപാസ് റോഡ് കോണ്‍ട്രാക്‌ടര്‍ സഞ്ജു മുഹമ്മദ് തുടങ്ങിയവര്‍ എം.എല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Intro:Body:തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31 ന് അകം പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. മാത്യു.ടി.തോമസ് എം.എല്‍.എ യോടൊപ്പം ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തിന്റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാക്കും. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗം വയഡക്ടിന്റെ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയ് 31 ന് തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്ത് വയഡക്ടില്‍ പത്ത് തൂണുകളാണുള്ളത്. ഇതില്‍ ഒരു മാസത്തില്‍ 10 ഗര്‍ഡറുകള്‍ വീതം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, മാസത്തില്‍ 12 ഗര്‍ഡറുകള്‍ വീതം നാല് മാസം കൊണ്ട് 36 ഗര്‍ഡറുകള്‍ നിര്‍മിച്ച് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാജി തിരുവല്ല, കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം.സി സുഷമ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി.ഇ. ഒ സണ്ണി ജോണ്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ബി.സുബാഷ്, കെ.എസ്.ടി.പി അസിസ്റ്റന്റ് എഞ്ചിനീയര്‍ റഹമത്ത് ബീവി, കെ.എസ്.ടി.പി കണ്‍സള്‍ട്ടന്റ് വര്‍ഗീസ് കുര്യന്‍, ബൈപാസ് റോഡ് കോണ്‍ട്രാക്ടര്‍ സഞ്ജു മുഹമ്മദ് തുടങ്ങിയവര്‍ എം.എല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.