ETV Bharat / state

പന്തളത്ത് ബസില്‍ മാല മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍ - പന്തളത്ത് കെഎസ്ആര്‍ടിസി ബസില്‍ മോഷണം

തൂത്തുക്കുടി അണ്ണാനഗര്‍ ഡോര്‍ നമ്പര്‍ 12ല്‍ ഗണേശി‍ന്‍റ ഭാര്യ ദിവ്യയാണ് (30) അറസ്റ്റിലായത്.

Theft necklace In KSRTC Bus  Theft necklace In KSRTC Bus Arrest  പന്തളത്ത് ബസില്‍ മാല മോഷണം  പന്തളത്ത് കെഎസ്ആര്‍ടിസി ബസില്‍ മോഷണം  പന്തളത്ത് മാല മോഷണക്കേസില്‍ യുവതി അറസ്റ്റില്‍
പന്തളത്ത് ബസില്‍ മാല മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
author img

By

Published : May 15, 2022, 6:12 PM IST

പത്തനംതിട്ട: പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ ഒന്നര പവന്‍റ സ്വർണ്ണ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. തൂത്തുക്കുടി അണ്ണാനഗര്‍ ഡോര്‍ നമ്പര്‍ 12ല്‍ ഗണേശി‍ന്‍റ ഭാര്യ ദിവ്യയാണ് (30) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പന്തളം-അടൂര്‍ റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയുടെ മാലയാണ് മോഷണം പോയത്. മാല മോഷണം പോയ വിവരമറിഞ്ഞു ബസ് ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചു. പന്തളം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ദിവ്യയുടെ കൈയില്‍ നിന്ന് മാല കണ്ടെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.