പത്തനംതിട്ട: പമ്പയിൽ ദുരൂഹ സാഹചര്യത്തിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി പറക്കുളം സ്വദേശി സജീവ് (58) ആണ് മരണപ്പെട്ടത്.
പരുക്കേറ്റ് അവശ നിലയിൽ പമ്പ ജനറൽ ആശുപത്രിക്ക് സമീപം കാണപ്പെട്ട സജീവിനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണപ്പെട്ടത്. തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുഖത്തും തലക്കും മർദ്ദനമേറ്റ പരിക്കുകളുണ്ട്.