പത്തനംതിട്ട : തിരുവല്ല കവിയൂരിൽ കാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം വെള്ളകെട്ടിൽ കണ്ടെത്തി. കാവുംഭാഗം മന്ദങ്കരചിറ തുക്കലോട്ടു വീട്ടിൽ രമേശ് കുമാറിന്‍റെ (55) മൃതദേഹമാണ് പുന്നിലം ഭാഗത്തുള്ള വെള്ളകെട്ടിൽ നിന്നും കണ്ടെത്തിയത്. പുതുശ്ശേരി ഭാഗത്തെ ക്ഷേത്രത്തിലെ കഴകക്കാരനായ രമേശ് കുമാർ ഇന്ന് പുലർച്ചെ അഞ്ചരയോടെ കവിയൂരിലുള്ള ഭാര്യ വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്കു പോയിരുന്നു. ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകി. തുടന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം പുന്നിലം ഭാഗത്തുള്ള വെള്ളകെട്ടിൽ നിന്നും കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Also Read: കാനറാ ബാങ്ക് തട്ടിപ്പ്; അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ച് പ്രതിയും ബന്ധുക്കളും