ETV Bharat / state

കൊവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ

2020-21 കാലയളവില്‍ 2686 കര്‍ഷകരില്‍ നിന്നായി 12028.652 ടണ്‍ നെല്ല് ഇതുവരെ സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം സംഭരിച്ചു

Supplyco procures paddy from farmers  കൊവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ  സപ്ലൈകോ  സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം  നെല്‍കര്‍ഷകർ  paddy  farmer  ജില്ലാ പാഡി മാര്‍ക്കറ്റിങ്
കൊവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ
author img

By

Published : Jun 10, 2021, 7:47 PM IST

പത്തനംതിട്ട: കൊവിഡും മഴക്കെടുതിയും നെല്‍കര്‍ഷകരെ വലച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം. 2020-21 കാലയളവില്‍ 2686 കര്‍ഷകരില്‍ നിന്ന് ഇതുവരെ 12028.652 ടണ്‍ നെല്ലാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഭരിച്ചത്.

കര്‍ഷകരില്‍ നിന്നു സംഭരിച്ച 11201.015 ടണ്‍ നെല്ലിന്‍റെ കണക്ക് പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ക്കുള്ള തുക അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ സി.എല്‍ മിനി പറഞ്ഞു. കിലോയ്ക്ക് 27.48 രൂപയാണു നെല്ലിന്‍റെ സംഭരണ വില.

1022 കര്‍ഷകര്‍ക്കു 5228.86 ടണ്‍ നെല്ലിന്‍റെ സംഭരണവില ബാങ്ക് മുഖേന ലോണായി ഇതുവരെ നല്‍കിക്കഴിഞ്ഞു. നെല്‍കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ മുതല്‍ സംഭരണ വില ലഭ്യമാക്കല്‍ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് www.supplycopaddy.in എന്ന സപ്ലൈകോ പോര്‍ട്ടല്‍ മുഖേനയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നും 3209 കര്‍ഷകര്‍ സപ്ലൈകോ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read: ലോക്ക്ഡൗണിന് മുൻപ് റവന്യൂ വരുമാനത്തിൽ 9834.34 കോടിയുടെ വർധന

അതേസമയം ജില്ലയില്‍ ടൗട്ടയുമായി ബന്ധപ്പെട്ടുണ്ടായ മഴക്കെടുതിമൂലം 167.400 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.