ETV Bharat / state

കോളജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

Suicide Attempt Of A Student Police Register Case Against Teacher: അധ്യാപികയുടെ മാനസിക പീഡനം താങ്ങാനാകാതെ ആണത്രേ തിരുവല്ലയില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ എസ് എഫ്ഐ പ്രതിഷേധം ഉയര്‍ത്തി പ്രിന്‍സിപ്പലിനെ തടഞ്ഞു വച്ചിരുന്നു.

pta suicide  Suicide Attempt  തിരുവല്ല ട്രെയിനിംങ് കോളജ്  പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം  അധ്യാപികയ്ക്കെതിരെ കേസ്
Suicide Attempt Of A Student Police Register Case Against Teacher
author img

By ETV Bharat Kerala Team

Published : Jan 18, 2024, 9:48 PM IST

പത്തനംതിട്ട: തിരുവല്ലയില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു(Suicide Attempt Of A Student Police Register Case Against Teacher). കോളജിലെ മലയാളം അദ്ധ്യാപിക മിലിന ജെയിംസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

വിദ്യാർത്ഥി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അദ്ധ്യാപിക മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച്‌ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു.

അധ്യാപികയ്‌ക്കെതിരെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു.

വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് കേസ് എടുക്കുകയായിരുന്നു. ആത്മഹത്യ പ്രേരണയ്ക്കിടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. എന്നാല്‍ തന്‍റെ ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.