ETV Bharat / state

പത്തനംതിട്ടയിൽ ആടുകളെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു - പത്തനംതിട്ട വാർത്ത

റാന്നി അങ്ങാടി വരവൂരില്‍ മേയാൻ വിട്ട ആടുകളെയാണ് എഴോളം വരുന്ന തെരുവുനായ്ക്കൾ ആക്രമിച്ചത്.

PATHANAMTHITTA  STRAY DOG  STRAY DOG ATTACKED GOAT  പത്തനംതിട്ട  റാന്നി  തെരുവുനായ്ക്കളുടെ ആക്രമണം  മേയാൻ വിട്ട ആടുകളെ  പത്തനംതിട്ട വാർത്ത  pathanamthitta local news
പത്തനംതിട്ടയിൽ ആടുകളെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു
author img

By

Published : Sep 13, 2022, 3:37 PM IST

പത്തനംതിട്ട: റാന്നി അങ്ങാടി വരവൂരില്‍ മേയാൻ വിട്ട ആടുകൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ചേലക്കാട്ടുതടം മംഗലത്തുകുളത്തില്‍ സുജ സ്‌റ്റീഫന്‍റെ ആടുകളെയാണ് എഴോളം വരുന്ന നായ്ക്കൾ ആക്രമിച്ചത്. തിങ്കളാഴ്‌ച (13-9-2022) വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകീറി. നായ്‌ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ മൂന്ന് ആടുകൾക്ക് പരിക്കേറ്റു. ഇതിൽ ഒരാടിന്‍റെ തൊലി നായ്ക്കൾ കടിച്ച്‌ വലിച്ച് ഉരിച്ചെടുത്ത നിലയിലായിരുന്നു.

വീടിനു സമീപമുള്ള തോട്ടത്തില്‍ മേയാൻ വിട്ട ആടുകളെയാണ് നായ്‌ക്കൂട്ടം ആക്രമിച്ചത്. നായ്‌ക്കൂട്ടം ആക്രമിച്ചതോടെ ആടുകള്‍ ഉച്ചത്തില്‍ കരഞ്ഞു. ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ നായ്‌ക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇവ പിന്മാറിയിരുന്നില്ല.

വെറ്റിനറി ഡോക്‌ടർ സ്ഥലത്തെത്തി കടിയേറ്റ ആടുകള്‍ക്ക് കുത്തിവെപ്പ് എടുത്തു. റാന്നിയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ട് വയസുള്ള പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.മനുഷ്യർക്ക് പുറമെ മൃഗങ്ങളും തെരുവ് നായ്ക്കളുടെ ആക്രമിമത്തിന് ഇരയാവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.