ETV Bharat / state

സംസ്ഥാന യുവജന കമ്മിഷന്‍ അദാലത്ത്; പത്ത് കേസുകള്‍ തീര്‍പ്പാക്കി - Ten cases were settled in pathanamthitta

പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കി. അതേസമയം കമ്മിഷന് ലഭിച്ചത് പുതിയ എട്ട് പരാതികള്‍.

#pta chintha  സംസ്ഥാന യുവജന കമ്മിഷന്‍ അദാലത്ത്  പത്ത് കേസുകള്‍ തീര്‍പ്പാക്കി  State Youth Commission  State Youth Commission Ten cases were settled in pathanamthitta  State Youth Commission  Ten cases were settled in pathanamthitta  പത്തനംതിട്ടയില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കി
പത്തനംതിട്ടയില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കി
author img

By

Published : Jul 25, 2022, 10:54 PM IST

പത്തനംതിട്ട: ജില്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന കേരള സംസ്ഥാന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കി. അദാലത്തില്‍ പരിഗണിച്ച 16 കേസുകളില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കുകയും ആറ് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു. പുതുതായി എട്ട് പരാതികളാണ് കമ്മിഷന് ലഭിച്ചത്.

വിദേശത്ത് തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് യുവാവിനെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസി.പി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ടിക്കറ്റിന്‍റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്‌ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ കണ്ടക്‌ടറെ നേരിട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

കോളജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള ശക്തമായ കാമ്പയിന്‍ ഉടന്‍ തന്നെ യുവജനകമ്മീഷന്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം പറഞ്ഞു. യുവജനങ്ങള്‍ കമ്മിഷന്‍റെ അദാലത്തില്‍ മികച്ച സഹകരണമാണ് ലഭ്യമാക്കുന്നത്. നീറ്റ് പരീക്ഷയിലുള്‍പ്പെടെ ദുരനുഭവം നേരിട്ട കുട്ടികള്‍ക്ക് പിന്തുണയും നിയമപരിരക്ഷയും കമ്മിഷന്‍ ഉറപ്പാക്കിയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, പി.എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

also read:കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പരാതി പരിഹാര അദാലത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.