ETV Bharat / state

ശ്രീ ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട ഇന്ന് തുറക്കും - sabarimala opens today

ഭക്തർക്ക് നാളെ ശബരിമലയിലേക്ക് പ്രവേശനമുണ്ടാകില്ല

ശ്രീ ചിത്തിര ആട്ടത്തിരുനാൾ  ശബരിമല തുറക്കും  ഭക്തർക്ക് പ്രവേശനമില്ല  മണ്ഡലകാല തീർഥാടനം  mandalakala pilgrimage  sri chithira aatathirunal  sabarimala opens today  no entry for devotees
ശ്രീ ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട ഇന്ന് തുറക്കും
author img

By

Published : Nov 12, 2020, 3:59 PM IST

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട ഇന്ന് തുറക്കും. നാളെയാണ് ശ്രീ ചിത്തിര ആട്ടത്തിരുനാൾ. നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കും. നാളെ പുലർച്ചെ അഞ്ചിന് ആട്ടത്തിരുനാളിനായി നട തുറന്ന് അഭിഷേകവും പൂജകളും നടത്തും. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലകാല തീർഥാടനത്തിനായി 15 ന് നടതുറക്കുമെങ്കിലും അന്ന് പൂജകളുണ്ടാകില്ല. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്ന് പൂജകൾ നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.