ETV Bharat / state

പതിമൂന്നുകാരിക്ക് നേരേ ലൈംഗിക അതിക്രമം, കുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് അറസ്റ്റിൽ - കോഴഞ്ചേരി ജില്ല ആശുപത്രി

പതിമൂന്നുകാരിയുടെ പിതാവിന്‍റെ സുഹൃത്തായ ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് സ്വദേശി ജെയിംസ് ജോൺ(55) ആണ് ഇന്നലെ(15.08.2022) പൊലീസ് പിടിയിലായത്.

sexual assault against minor in Pathanamthitta  sexual assault  sexual assault against minor  Pathanamthitta  പതിമൂന്നുകാരിക്ക് നേരേ ലൈംഗിക അതിക്രമം  ലൈംഗിക അതിക്രമം  വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം  വെച്ചൂച്ചിറ പൊലീസ്  ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക്  കോഴഞ്ചേരി ജില്ല ആശുപത്രി  ജില്ല പൊലീസ് മേധാവി
പതിമൂന്നുകാരിക്ക് നേരേ ലൈംഗിക അതിക്രമം, കുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് അറസ്റ്റിൽ
author img

By

Published : Aug 16, 2022, 7:13 PM IST

പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്‌കനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് സ്വദേശി ജെയിംസ് ജോൺ(55) ആണ് തിങ്കളാഴ്‌ച(15.08.2022) പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തും, ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അതിക്രമം നടന്നത്. വീടിനുള്ളിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി വിവരം അറിഞ്ഞ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്‌തു.

തുടർന്ന്, ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇന്നലെ (15.08.2022) വാകമുക്കിൽ നിന്നുമാണ്‌ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വെച്ചൂച്ചിറ എസ്ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Also read: ബന്ധുവിന് രാഖി കെട്ടാൻ പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു, രണ്ട് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.