ETV Bharat / state

കുംഭമാസ പൂജ : ശബരിമല പൊലീസ് നിയന്ത്രണത്തിൽ - security

സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച്ച ഭക്തർ , മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരെയും രാവിലെ 10 ന് ശേഷം മാത്രമേ നിലക്കലിൽ നിന്ന് പമ്പ ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

ഫയൽചിത്രം
author img

By

Published : Feb 9, 2019, 8:23 AM IST

കുംഭമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച്ച തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പൊലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാകും നിയന്ത്രണം.

സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച്ച ഭക്തർ , മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരെയും രാവിലെ 10 ന് ശേഷം മാത്രമേ നിലക്കലിൽ നിന്ന് പമ്പ ,സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പു വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂജ ദിവസങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച്ച തുറക്കുന്ന നട 17 ഞായറാഴ്ച്ച അടക്കും.

Intro:Body:

കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം.

യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. പൂജ ദിവസങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.