പത്തനംതിട്ട : CPM Leader Sandeep Murder - തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സന്ദീപിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി - ആര്‍എസ്‌എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
Party Will Protect Sandeep's Family : കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സന്ദീപിന്‍റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
ALSO READ: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം
ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്‍റെ ഭാര്യ, പിതാവ്, മാതാവ് എന്നിവരുമായി സംസാരിച്ച കോടിയേരി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി. ബിജെപി ആര്‍എസ്‌എസ് നേതൃത്വം ആസൂത്രിതമായി നടത്തിയതാണ് സന്ദീപിന്റെ നിഷ്‌ഠൂരമായ കൊലപാതകമെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സന്ദീപിന്‍റേത് രാഷ്ട്രീയ കൊലപാതകമാണ്. വ്യാജ പ്രചരണങ്ങളില്‍ നിന്നും ബിജെപിയും ആര്‍എസ്‌എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.