ETV Bharat / state

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് - pathanamthitta

ആശങ്ക ഒഴിവായിട്ടില്ലെന്നും അടുത്ത രണ്ടാഴ്‌ച നിർണായകമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്  പരിശോധനാഫലം നെഗറ്റീവ്  Sample test results of patient returning from Italy is negative  test result is negative  pathanamthitta  പത്തനംതിട്ട
ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്
author img

By

Published : Mar 17, 2020, 1:21 PM IST

Updated : Mar 17, 2020, 3:12 PM IST

പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുടെ സാമ്പിൾ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇനി ലഭിക്കാനുള്ളത് ഏഴ് പേരുടെ പരിശോധനാ ഫലങ്ങൾ. ആശങ്ക ഒഴിവായിട്ടില്ലെന്നും അടുത്ത രണ്ടാഴ്‌ച നിർണായകമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗികളുമായി അടുത്തിടപഴകിയവരുടെയും, രോഗലക്ഷണങ്ങളോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടേയും സാമ്പിൾ പരിശോധനാ ഫലങ്ങളിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് ആശ്വാസകരമാണെങ്കിലും കനത്ത ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്

1254 ആളുകളാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഡോക്‌ടറുൾപ്പെടെ രണ്ട് പേരെ കൂടി ഇന്ന് പുതുതായി ഐസോലേഷനിലേക്ക് മാറ്റി. 23 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിച്ചു. 8OO ഓളം ആളുകളുടെ പട്ടിക ജില്ലാഭരണകൂടം തയാറാക്കിയിട്ടുണ്ടെന്നും ഇവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും ഡിഎംഒ പറഞ്ഞു. കർണാടകയിലെ കൽബുർഗിയിൽ നിന്നുളള വിദ്യാർഥികൾ ഇന്ന് പത്തനംതിട്ടയിലെത്തും. അടൂരിലെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും.

Last Updated : Mar 17, 2020, 3:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.