ETV Bharat / state

Sabarimala Temple Will Be Opened On September 17 : കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും ; ദര്‍ശനം 22 വരെ - Sabarimala temple

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും

Sabarimala Temple Opening for Kannimasa Puja  കന്നിമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കും  ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും  Sabarimala temple will be opened on September 17  17 മുതല്‍ 22 വരെ ക്ഷേത്രനട തുറന്നിരിക്കും  The temple will be open from 17 to 22  ശബരിമല ശ്രീധര്‍മ്മശാസ്‌തക്ഷേത്രം  Sabarimala Sri Dharmashastakshetra  കന്നിമാസ പൂജകള്‍  kannimaasa pooja  5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ  Sabarimala temple  ശബരിമല ക്ഷേത്രം
Sabarimala Temple Will Be Opened On September 17
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:59 PM IST

പത്തനംതിട്ട : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്ര തിരുനട സെപ്റ്റംബര്‍ 17 ന് (ഞായറാ‍ഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും (Sabarimala temple will be opened on September 17). ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ (Chiefly) ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിക്കും.

ശേഷം മേല്‍ശാന്തി, ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിക്കും, ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം വിതരണം ചെയ്യും.

തിരുനട തുറക്കുന്ന 17 ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. കന്നി ഒന്നായ സെപ്റ്റംബര്‍ 18 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം നടക്കും തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട സെപ്റ്റംബര്‍ 22 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഒക്ടോബര്‍ 18 ന് ആണ് തുലാം ഒന്ന്.

ALSO READ: ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം 14,15 തിയതികളില്‍

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം സെപ്റ്റംബര്‍ 14,15 തീയതികളിലായി തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. 14 ന് ശബരിമലയിലെയും 15 ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുമുള്ള മേല്‍ശാന്തിമാരുടെ അഭിമുഖമാണ് നടക്കുക. 14 നും 15 നും നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യത നേടിയവരുടെ പട്ടിക www.travancoredevaswomboard.org എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ALSO READ: നിലയ്‌ക്കല്‍ സംഘർഷത്തിൽ നെയിം ബാഡ്‌ജ് ധരിക്കാതെ പൊലീസിന്‍റെ അഴിഞ്ഞാട്ടം, വിമർശിച്ച്‌ ഹൈക്കോടതി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.