ETV Bharat / state

ശബരിമല ക്ഷേത്രനട അടച്ചു; എസ്.പി.ബിക്കായി പ്രത്യേക പ്രാര്‍ഥന - എസ്.പി.ബി

പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ രോഗമുക്തിക്കായി അയ്യപ്പ സന്നിധിയിൽ നാദസ്വര ഗാനാർച്ചന നടന്നു.

Sabarimala temple walk closed  Special prayer for SPB  ശബരിമല ക്ഷേത്രനട  ശബരിമല ക്ഷേത്രനട അടച്ചു  എസ്.പി.ബി  ചിങ്ങമാസ പൂജകൾ
ശബരിമല ക്ഷേത്രനട അടച്ചു; എസ്.പി.ബിക്കായി പ്രത്യേക പ്രാര്‍ഥന
author img

By

Published : Aug 21, 2020, 8:42 PM IST

Updated : Aug 21, 2020, 9:52 PM IST

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട അടച്ചു. വെള്ളിയാഴ്ച രാത്രി 7.30നാണ് ഹരിവരാസനം പാടി നട അടച്ചത്. പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ രോഗമുക്തിക്കായി അയ്യപ്പ സന്നിധിയിൽ നാദസ്വര ഗാനാർച്ചനയും നടന്നു. ദേവസ്വം ബോർഡ് ജീവനക്കാരനും തകിൽ വാദകനുമായ സുഗുണൻ, നാദസ്വര വാദകൻ ഗണേഷ് തിരുവാർപ്പ്, ഇടയ്ക്ക വാദകൻ യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് എസ്.പി.ബിക്കുവേണ്ടി ഗാനാർച്ചന നടത്തിയത്.

ശബരിമല ക്ഷേത്രനട അടച്ചു; എസ്.പി.ബിക്കായി പ്രത്യേക പ്രാര്‍ഥന

എസ്.പി.ബി യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ശങ്കരാ ...നാദശരീരാ എന്ന ഗാനം ഗണേഷ് നാദസ്വരത്തിലൂടെ അവതരിപ്പിച്ചു. ഉഷപൂജക്ക് ശേഷം കൊടിമരത്തിനു മുന്നിൽ നിന്നാണ് ഗാനാർച്ചന നടത്തിയത്. കൂടാതെ എസ്.പി.ബിയുടെ തിരിച്ചുവരവിനായി ഉഷപൂജയും നടത്തി. ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 29 ന് വൈകിട്ട് തുറക്കും. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ രണ്ടിന് നട അടയ്ക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് വൈകിട്ട് നട തുറക്കും.

Last Updated : Aug 21, 2020, 9:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.