പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ജൂണ്‍ 14 വൈകിട്ട് അഞ്ചിന് തുറന്നു. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രമാണ് നടക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.
മിഥുനം ഒന്നായ ചൊവ്വാഴ്ച പുലർച്ചെ 5.30ന് നട തുറക്കും. തുടർന്ന് പതിവ് അഭിഷേകം നടക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇക്കുറിയും ഭക്തർക്ക് പ്രവേശനമില്ല.
ALSO READ: ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്
മിഥുന മാസ പൂജകൾ പൂര്‍ത്തിയാക്കി 19ന് രാത്രി എട്ട് മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16ന് തുറക്കുന്ന നട ജൂലൈ 21ന് അടയ്ക്കും.