ETV Bharat / state

ശരണം വിളിയില്‍ ഉണരുന്ന സന്നിധാനത്തെ ഗോശാല; ഇവിടുത്തെ പാലുകൊണ്ട് അയ്യന് അഭിഷേകം

author img

By ETV Bharat Kerala Team

Published : Jan 10, 2024, 6:25 PM IST

Sabarimala Sannidhanam cattle farm: 11 വര്‍ഷം മുന്‍പാണ് സന്നിധാനത്ത് ഗോശാല ആരംഭിച്ചത്. തുടക്കത്തില്‍ 20 പശുക്കള്‍ ഉണ്ടായിരുന്നു. നിലവില്‍ 31 പശുക്കളാണുള്ളത്. മകരമാസ പൂജ സമത്തെ ദര്‍ശനത്തിനായി വിര്‍ചല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

Sannidhanam cattle farm  Sabarimala Sannidhanam  സന്നിധാനത്തെ ഗോശാല  മകരമാസ പൂജ
sabarimala-sannidhanam-cattle-farm
Cattle farm by Travancore Devaswom Board in Sabarimala

പത്തനംതിട്ട : അയ്യപ്പ ഗീതങ്ങളും ശരണം വിളിയും കേട്ടു വളരുന്ന സന്നിധാനം ഗോശാലയിലെ പശുക്കള്‍ (Sabarimala Sannidhanam cattle farm). ഇവ ചുരത്തുന്ന പാലിനാൽ തന്നെ അയ്യപ്പന് പാലഭിഷേകം. ശരണ മന്ത്രങ്ങൾ ഉരുവിട്ട് പശുക്കളെ മേയ്ച്ചും പരിപാലിച്ചും ആനന്ദ് സാമന്തും ഒപ്പമുണ്ട്.

എന്നും പുലർച്ചെ രണ്ടുമണിയോടെ ആനന്ദും ദേവസ്വം ബോര്‍ഡ് മേല്‍നോട്ടത്തിലുള്ളത ഗോശാലയും ഉണരും. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാൽ കറക്കൽ. അയ്യപ്പന് അഭിഷേകം ചെയ്യാനായി പശുക്കളിൽനിന്ന് കറന്നെടുത്ത പാൽ മൂന്ന് മണിയോട് കൂടി സന്നിധാനം ശ്രീകോവിലിൽ എത്തിക്കും. ഇവിടെ തുടങ്ങുന്നു ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്തിന്‍റെ ദിനചര്യ.

കഴിഞ്ഞ എട്ടു വർഷമായി സന്നിധാനം ഗോശാലയുടെ പരിപാലകനാണ് 49 കാരനായ ആനന്ദ് സാമന്ത്. പശ്ചിമ ബംഗാളിൽ നിന്നും കോൺക്രീറ്റ് ജോലി തേടി പാലക്കാടെത്തിയ ആനന്ദ് ഒരു നിയോഗം പോലെയാണ് ശബരീ സന്നിധിയിലെത്തുന്നത്. ഗോശാലകളാൽ സമൃദ്ധമായ നാട്ടിലെ പരിചയം ഇവിടെയും തുണയായി.

11 വർഷങ്ങൾക്ക് മുമ്പ് 20 പശുക്കളുമായി ആരംഭിച്ച ഗോശാലയിൽ നിലവിൽ 31 കന്നുകാലികളാണുള്ളത് (cattle farm by Travancore Devaswom Board in Sabarimala). ഏഴു പശുക്കൾക്കാണ് കറവയുള്ളത്. 11 കാളക്കിടാക്കളും ഇതിൽ ഉൾപ്പെടുന്നു. എച്ച് എഫ്, ജാർസി, ബിച്ചു, ഗീർ എന്നീ ഇനത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളത്. 13 ലിറ്ററോളം പാലാണ് ദിനംപ്രതി ലഭ്യമാകുന്നത്.

പശുക്കൾക്കുള്ള വൈക്കോലും പുല്ലും എല്ലാം യഥേഷ്‌ടമുണ്ടിവിടെ. രാവിലെയും വൈകിട്ടുമായി വൈക്കോലിനൊപ്പം തവിടും പശുക്കൾക്ക് നൽകുന്നു. കന്നുകാലികൾക്ക് പുറമെ ആട്, കോഴികൾ എന്നിവയാൽ സമൃദ്ധമാണിവിടം. 40 കോഴികളും അയ്യപ്പ ഭക്തർ സമർപ്പിച്ച രണ്ട് ആടുകളും ഈ ഗോശാലയുടെ ഭാഗമാണ്.

ഗോശാലയും ആനന്ദും മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാലും സജീവമായിത്തന്നെ ഉണ്ടാകും. ആ സമയങ്ങളിൽ പശുക്കളെ മേയാൻ വിടാറാണ് പതിവ്. ശബരീ പീഠത്തിലും നീലിമലയിലും പമ്പയിലുമെല്ലാം പശുക്കൾ പോവാറുണ്ടെന്നും കൃത്യമായി തിരിച്ചെത്താറുണ്ടെന്നും ആനന്ദ് സാക്ഷ്യപ്പെടുത്തുന്നു.

വെർച്ചൽ ക്യൂ ബുക്കിങ് ആരംഭിച്ചു : മകരമാസ പൂജ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിങ് ആരംഭിച്ചു.

Sannidhanam cattle farm  Sabarimala Sannidhanam  സന്നിധാനത്തെ ഗോശാല  മകരമാസ പൂജ
വിര്‍ചല്‍ ക്യൂ ബുക്കിങ്

ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിങ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസികന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.