ETV Bharat / state

ശബരിമലയില്‍ ഇന്നത്തെ ബുക്കിംഗ് 1,07,260 ; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

ഇന്ന് ശബരിമലയിൽ ദര്‍ശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത് 1,07,260 പേർ. പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി പൊലീസ്. ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത് ഇത് രണ്ടാം തവണ

pta sabarimala  sabarimala pilgrimage online booking  sabarimala  ശബരിമല ഇന്നത്തെ ബുക്കിംഗ്  ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിംഗ്  ശബരിമല  ശബരിമല തീർഥാടനം  ശബരിമല തീർഥാടകർ  ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ്  ശബരിമല സീസണിലെ ഏറ്റവും ഉയർന്ന ഓൺലൈൻ ബുക്കിംഗ്  sabarimal devotees  sabarimala pilgrims
ശബരിമല
author img

By

Published : Dec 12, 2022, 7:26 AM IST

Updated : Dec 12, 2022, 10:56 AM IST

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത് 1,07,260 പേര്‍. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്.

ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണ വിധേയമായി സെഗ്മെന്‍റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഓരോ പോയിന്‍റുകളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.

ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് സെഗ്‌മെന്‍റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പൊലീസിന് പുറമെ ആര്‍എഎഫ്, എന്‍ഡിആര്‍എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

Also read: ശബരിമലയിലെ തിരക്ക്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ഡിസംബര്‍ 13ന് 77,216 പേരും 14ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌തിരിക്കുന്നത്.

Last Updated : Dec 12, 2022, 10:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.