ETV Bharat / state

ശബരിമല തീര്‍ഥാടനം സുഗമം, ഇതുവരെ വരുമാനം 52 കോടി: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് - വരുമാനം ശബരിമല

ശബരിമല തീർഥാടനത്തിന്‍റെ ആദ്യ പത്ത് ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള വരുമാനം ആകെ 52.55 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വരെ 9.92 കോടി രൂപയായിരുന്നു.

sabarimala pilgrimage income  sabarimala pilgrimage  sabarimala pilgrims  sabarimala  sabarimala devotees  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  ശബരിമല തീര്‍ഥാടനം  ശബരിമല തീര്‍ഥാടന വരുമാനം  ശബരിമല വരുമാനം  ശബരിമല തീര്‍ഥാടകർ  ശബരിലമ അയ്യപ്പഭക്തർ  ശബരിമല വാർത്ത സമ്മേളനം  അരവണ ശബരിമല  വരുമാനം ശബരിമല  ശബരിമല
ശബരിമല തീര്‍ഥാടനം സുഗമം, ഇതുവരെ വരുമാനം 52 കോടി; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
author img

By

Published : Nov 28, 2022, 9:46 AM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്‍റെ ആദ്യ പത്ത് ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടക പ്രവാഹമാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍. ഞായറാഴ്ച വൈകിട്ട് സന്നിധാനം ദേവസ്വം ഗസ്റ്റ്‌ ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ശബരിമല തീർഥാടനത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും പ്രസിഡന്‍റ് അറിയിച്ചത്.

ആകെ 52,55,56840 (52.55 കോടി) രൂപയാണ് ഇതുവരെയുള്ള വരുമാനം. ഇതില്‍ അപ്പം ഇനത്തില്‍ 2,58,20640 (2.58 കോടി), അരവണ ഇനത്തില്‍ 23,57,74800 (23.57 കോടി), കാണിക്കയായി 12,73,75320 (12.73 കോടി), മുറിവാടക ഇനത്തില്‍ 48,845,49 (48.84 ലക്ഷം), അഭിഷേകത്തില്‍ നിന്ന് 31,87310 (31.87 ലക്ഷം) എന്നിങ്ങനെയാണ് വരുമാനം. കൊവിഡ് മൂലം നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷം ഇതേ സമയം വരെ 9.92 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിന്‍റെ മുക്കാല്‍ ഭാഗവും ഉത്സവ നടത്തിപ്പ് ചെലവിനായി വിനിയോഗിക്കുന്നുവെന്നും പ്രസിഡന്‍റ് പറഞ്ഞു.

ദേവസ്വം ഗസ്റ്റ്‌ ഹൗസിൽ നടത്തിയ വാർത്ത സമ്മേളനം

അപ്പം, അരവണ സ്റ്റോക്ക് നിലവില്‍ ആവശ്യത്തിനുണ്ട്. അടുത്ത 20 ദിവസത്തേക്കുള്ള ആവശ്യത്തിനായി 51 ലക്ഷം കണ്ടെയ്‌നര്‍ അരവണ സ്റ്റോക്കുണ്ട്. ദിവസം ശരാശരി രണ്ടര ലക്ഷം അരവണയാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലം തുടങ്ങിയത് മുതല്‍ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ക്രമീകരണമാണ് നടത്തിയത്.

ഓണ്‍ലൈന്‍, സ്‌പോട്ട് ബുക്കിങ്ങുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. സന്നിധാനത്തെത്താനുള്ള നാല് പാതകളും തുറന്നു കൊടുത്തിട്ടുണ്ട്. അയ്യപ്പ ഭക്തൻമാര്‍ക്ക് ഇതില്‍ ഏത് വഴിയും തെരഞ്ഞെടുക്കാം.

ചാലക്കയം-പമ്പ റോഡില്‍ വൈദ്യുതവിളക്കില്ലെന്ന പോരായ്‌മ പരിഹരിച്ചു. ഭക്തൻമാര്‍ മല കയറുന്ന പ്രധാന വഴിയിലെ അറ്റകുറ്റപ്പണികള്‍ മറ്റന്നാള്‍ തുടങ്ങി. അടുത്തയാഴ്‌ചയോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ദിവസം മൂന്ന് നേരവും അന്നദാനം മുടക്കമില്ലാതെ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.