പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. 11 മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം ഉണ്ടാവുക. 11ന് രാവിലെ അഞ്ചിന് നടതുറക്കും. 14 നാണ് വിഷുക്കണി ദർശനം. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കലഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
വേർച്വൽ ക്യുൂ വഴി ബുക്ക് ചെയ്ത പതിനായിരം പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന് അനുമതി. 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്-19 ആർടിപിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊവിഡ്-19 പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും ശബരിമല ദർശനം നടത്താം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച വൈകിട്ട് ദർശനത്തിനെത്തും.
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു - Medamasa Pujas
14നാണ് വിഷുക്കണി ദർശനം. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കലഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും