ETV Bharat / state

ശബരിമല നട ഇന്ന് അടയ്ക്കും

കുംഭമാസ പൂജകൾ പൂർത്തിയാക്കി പതിവ് പൂജകൾക്ക് ശേഷം രാത്രി 10 ന് ഹരിവാസനം ചൊല്ലിയാണ് നട അടയ്ക്കുക. മാർച്ചില്‍ ശബരിമല ഉത്സവത്തിനായാണ് ഇനി ക്ഷേത്രനട തുറക്കുക.

ശബരിമല1
author img

By

Published : Feb 17, 2019, 10:37 AM IST

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി പത്തിന് അടയ്ക്കും. പൂജകൾക്കായി 12 നായിരുന്നു നട തുറന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുംഭമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായത്. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് ഇന്ന് പൂർത്തിയാകുന്നത്. കുംഭമാസ പൂജകൾ പൂർത്തിയാക്കി പതിവ് പൂജകൾക്ക് ശേഷം രാത്രി 10 ന് ഹരിവാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് ആറ് മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.

നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നിരോധനാജ്ഞ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറായില്ല. കഴിഞ്ഞ സീസണിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. അതേ സമയം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിത്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുവതികൾ ശബരിമലയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഇതിൽ നിന്നും പിൻമാറുന്ന പ്രഖ്യാപവനും നടത്തിയത് കുംഭമാസ പൂജകൾക്കിടയിലായിരുന്നു. ആന്ധ്രാ സ്വദേശിനികളായ നാല് യുവതികൾ എത്തിയിരുന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് മരക്കൂട്ടത്ത് വച്ച് ഇവർക്ക് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.

മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ഇനി ക്ഷേത്രനട തുറക്കുക. 12 ന് കൊടിയേറുന്നത് മുതൽ 21 വരെയാണ് ശബരിമല ഉത്സവം. 20-ാം തീയതിയാണ് പള്ളിവേട്ട. മാർച്ച് 21 നാണ് ശബരിമല ഉത്സവത്തിന്‍റെ ഭാഗമായുള്ള ആറാട്ട് നടക്കുക.

undefined

Intro:Body:

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി പത്തിന് അടയ്ക്കും.  പൂജകൾക്കായി 12 നായിരുന്നു നട തുറന്നത്.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുംഭമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.

 നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാഞ്ജന പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിരോധനാഞ്ജ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറായിരുന്നില്ല.കഴിഞ്ഞ സീസണിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്.അതേ സമയം യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി കർശന നിയന്ത്രണങ്ങളാണ് ഈ പ്രാവശ്യം പൊലീസ് ഏർപ്പെടുത്തിയിരുന്നത്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ  യുവതികൾ ശബരിമലയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഇതിൽ നിന്നും പിൻമാറുന്ന പ്രഖ്യാപവനും അവർ നടത്തിയത് കുംഭമാസ പൂജകൾക്കിടയിലായിരുന്നു .ആന്ധ്രാ സ്വദേശിനികളായ നാല് യുവതികൾ എത്തിയിരുന്നെങ്കിലും സംഘപരിവാറുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മരക്കൂട്ടത്ത് വച്ച് ഇവർക്ക് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.

മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ഇനി ക്ഷേത്രനട തുറക്കുക .12 ന് കൊടിയേറുന്നത് മുതൽ 21 വരെയാണ് ശബരിമല ഉത്സവം. 20-ാം തീയതിയാണ് പള്ളിവേട്ട .മാർച്ച് 21നാണ് ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് നടക്കുക.-*

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.