ETV Bharat / state

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം - Sabarimala Mandala Makaravilakku

തിങ്കളാഴ്ച രാവിലെയാണ് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഇത്തവണ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്

പത്തനംതിട്ട  Pathanamthitta  ശബരിമല മണ്ഡല മകരവിളക്ക്  ഞായറാഴ്ച ആരംഭിക്കും  Sabarimala Mandala Makaravilakku  pilgrimage
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം
author img

By

Published : Nov 13, 2020, 7:25 PM IST

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. തിങ്കളാഴ്ച രാവിലെയാണ് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഇത്തവണ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ വഴി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. ആദ്യ രണ്ടു ദിവസങ്ങളിൽ വെർച്വൽ ക്യൂ രജിസ്റ്റർ ചെയ്തവരിൽ ദർശനത്തിനെത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും.

സാധാരണ ദിവസങ്ങളിൽ 1,000 പേർക്കും അവധി ദിവസങ്ങളിൽ 2,000 പേർക്കുമാണ് പ്രവേശനം. ശബരിമലയിൽ എത്തുന്ന ഭക്തരെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിന് ഓരോരുത്തർക്കുമുള്ള സ്ഥലം അടയാളപ്പെടുത്തി നൽകും. 60 നും 65 നും മധ്യേ പ്രായമുള്ളവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ തീർഥാടർക്ക് കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമല തീർഥാടനത്തിന് ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ പരിശോധിക്കുന്നതിന് സമഗ്രമായ ആരോഗ്യ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.