ETV Bharat / state

നിലയ്ക്കൽ ചെയിൻ സർവീസ്; ദുരിതമൊഴിയാതെ ശബരിമലയാത്ര - Sabarimala

ശബരിമലയിൽ തിരക്ക് അധികമായതിനാൽ കെ.എസ്. ആർ.ടി.സി ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതാണ് യാത്രാ ദുരിതത്തിന് കാരണം.

നിലയ്ക്കൽ - പമ്പ  ലയ്ക്കൽ - പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്  ലയ്ക്കൽ - പമ്പ കെ.എസ്.ആർ.ടി.സി സർവീസുക  ശബരിമല  Sabarimala  Latest sabarimala news updates
അവതാളത്തിലായി നിലയ്ക്കൽ - പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ
author img

By

Published : Dec 25, 2019, 12:29 PM IST

ശബരിമല: നിലയ്ക്കൽ - പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകളില്‍ യാത്രാ ദുരിതമെന്ന് ആക്ഷേപം. പമ്പയിലേയ്ക്ക് എത്തുന്നതിനും തിരികെ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനും കെ.എസ്.ആർ.ടി.സി മതിയായ സർവീസുകൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകാത്ത വിധം പമ്പയിൽ കെ.എസ്.ആർ.ടി.സി ബസുകൾ യഥാക്രമം ക്രമീകരിക്കണമെന്ന് ദേവസ്വം മന്ത്രി മണ്ഡല കാലാരംഭത്തിന് മുമ്പേ തന്നെ നിർദേശം നൽകിയിരുന്നതാണ്. പമ്പയിലെ ബസുകൾ ക്രമീകരിച്ച ശേഷം മാത്രമേ നിലയ്ക്കലിൽ വാഹനങ്ങൾ തടയാൻ പാടുള്ളൂവെന്നതായിരുന്നു നിർദേശം. എന്നാൽ അത് നടപ്പായില്ല.

തിരക്ക് വർദ്ധിച്ചതോടെ പൊലീസ് പമ്പയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്‍റെ ഭാഗമായി ചെയിൻ സർവീസുകൾ തടഞ്ഞതാണ് യാത്രാ ക്ലേശം ഉണ്ടാകാൻ കാരണം. തീർത്ഥാടകർക്ക് മടങ്ങുന്നതിനാവശ്യമായ ബസുകൾ ക്രമീകരിക്കാൻ സമയം അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

Intro:നിലയ്ക്കൽ - പമ്പ കെ.എസ്. ആർ.ടി.സി ചെയിൻ സർവീസുകൾ അവതാളത്തിൽ . പമ്പയിലേയ്ക്ക് എത്തുന്നതിനും തിരികെ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനും കെ.എസ്. ആർ.ടി.സി മതിയായ സർവീസുകൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം. തിരക്ക് അധികമായതിനാൽ പോലീസ് കെ.എസ്. ആർ.ടി.സി ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതാണ് യാത്രാ ദുരിതത്തിന് കാരണം.

Body:ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടാക്കാത്ത വിധം പമ്പയിൽ കെ.എസ്. ആർ.ടി.സി ബസുകൾ യഥാക്രമം ക്രമീകരിക്കണമെന്ന് ദേവസ്വം മന്ത്രി മണ്ഡല കാലാരംഭത്തിനു മുൻപേ തന്നെ നിർദേശം നൽകിയിരുന്നതാണ്. പമ്പയിലെ ബസുകൾ ക്രമീകരിച്ച ശേഷം മാത്രമേ നിലയ്ക്കലിൽ വാഹനങ്ങൾ തടയാൻ പാടുള്ളൂവെന്നതായിരുന്നു നിർദേശം.എന്നാൽ അത് നടപ്പായില്ല. തിരക്ക് വർദ്ധിച്ചതോടെ പോലീസ് പമ്പയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഇതിന്റെ ഭാഗമായി ചെയിൻ സർവീസുകൾ തടഞ്ഞതാണ് യാത്ര ക്ലേശം ഉണ്ടാകാൻ കാരണം. തീർത്ഥാടകർക്ക് മടങ്ങുന്നതിനാവശ്യമായ ബസുകൾ ക്രമീകരിക്കാൻ സമയം അനുവദിക്കണമെന്ന് കെ.എസ്. ആർ.ടി.സി പോലിസി നോട് ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് കെ.എസ്. ആർ.ടി.സിയുടെ വിശദീകരണം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.