ETV Bharat / state

സുരക്ഷിത തീര്‍ഥാടനത്തിന് ശബരിമലയില്‍ ഒരുക്കങ്ങൾ: 13,000 പൊലീസുകാർ, ആറ് ഘട്ടം വരുന്ന സുരക്ഷ പദ്ധതി - sabarimala idathavalam

കൊവിഡിന് ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ വന്‍ഭക്തജന സാന്നിധ്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആറ് ഘട്ടം വരുന്ന സുരക്ഷ പദ്ധതിയാണ് പൊലീസ് രൂപീകരിച്ചിരിക്കുന്നത്.

sabarimala dgp visit press conference  sabarimala news  kerala news  malayalam news  ശബരിമലയിൽ സുരക്ഷിതമായ തീര്‍ഥാടനത്തിന് ക്രമീകരണമായി  ശബരിമല  ശബരിമല ഇടത്താവളം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അനിൽ കാന്ത് ഐ പി എസ്  സംസ്ഥാന പൊലീസ് മേധാവി  ശബരിമല സുരക്ഷാക്രമീകരണങ്ങൾ  സന്നിധാനം  sabarimala police protection  sabarimala latest news  State Police Chief Anil Kant IPS  Anil Kant IPS  Anil Kant visited sabarimala  sabarimala idathavalam
ശബരിമലയിൽ സുരക്ഷിതമായ തീര്‍ഥാടനത്തിന് ക്രമീകരണമായി, 13,000 പൊലീസുകാരെ വിന്യസിപ്പിക്കും: ഡിജിപി
author img

By

Published : Nov 10, 2022, 3:32 PM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്‍റെ സുരക്ഷാക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നേരിട്ട് വിലയിരുത്തി. ഇന്നലെ ഉച്ചയോടെ പമ്പയിലെത്തിയ ഡിജിപി ഒരു മണിക്ക് ഗസ്റ്റ് ഹൗസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്രമീകരണങ്ങൾ സംബന്ധിച്ച അവലോകനം നടത്തി. സുരക്ഷിതമായ ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഐ പി എസ് മാധ്യമങ്ങളെ കാണുന്നു

കൊവിഡിന് ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ വന്‍ തീർഥാടക സാന്നിധ്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആറ് ഘട്ടം വരുന്ന സുരക്ഷ പദ്ധതിയാണ് പൊലീസ് രൂപീകരിച്ചിരിക്കുന്നത്. സന്നിധാനം, നിലയ്‌ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താല്‌കാലിക പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളില്‍ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്‌ക്ക് പ്രത്യേകമായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

ട്രാഫിക് നിയന്ത്രണം: തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിങ് എന്നിവ ഉണ്ടാകും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി കാമറകള്‍ സുരക്ഷയൊരുക്കും. വാഹന തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിര്‍ത്തിയില്‍ സിസിടിവി കാമറകള്‍ ഉണ്ടാകും.

പ്രധാന വാഹന പാര്‍ക്കിംഗ് ഏരിയ നിലയ്‌ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. 15 തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ ഇവരെ ഇറക്കി തിരിച്ചു പോകണം. കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് നടത്തും.

സുരക്ഷയ്ക്കായി സേനാസഖ്യം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ്, ആര്‍എഎഫ് ടീമിനെ വിന്യസിക്കും. പ്രധാന സ്ഥലങ്ങളില്‍ കേരള പൊലീസിന്‍റെ കമാന്‍ഡോകളുണ്ടാകും. നിരീക്ഷണത്തിനായി നേവിയോടും എയര്‍ഫോഴ്‌സിനോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ തീര്‍ഥാടനത്തിനായി ഡ്രോണ്‍ സേവനം ഉപയോഗിക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പൊലീസ് സംവിധാനം ക്രമീകരിക്കും.

ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്‍റലിജന്‍സ്, ഷാഡോ പൊലീസ്, ക്രൈം നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

നിരീക്ഷണത്തിൽ ഇതര സംസ്ഥാന തീർത്ഥാടകർ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരുടെ കണക്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് സംസ്ഥാന പൊലീസ് മേധാവികളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്നതിനും പ്രശ്‌നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പൊലീസുകാരെ നിയോഗിക്കും. മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.

തീര്‍ഥാടന ദിവസങ്ങളില്‍ മുഴുവന്‍ സമയവും പൊലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേന തീര്‍ഥാടകരുടെ കണക്ക് ലഭ്യമാകുന്നതിനാല്‍ തിരക്ക് മൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സേനയെ ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ഇടത്താവളത്തും ഒരുക്കം: മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് പത്തനംതിട്ട നഗരത്തിലെ ശബരിമല ഇടത്താവളം. തീര്‍ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വയ്‌ക്കുന്നതിനും ഡോര്‍മിറ്ററികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാന കൗണ്ടര്‍, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വെട്ടിപ്രത്തുള്ള ഇടത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

പൊലീസ് എയ്‌ഡ്‌ പോസ്റ്റ്, ആയുര്‍വേദ - അലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍, ചെറുസംഘങ്ങളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാന്‍ ആല്‍ത്തറ എന്നിവ പുതുതായി സജ്‌ജമാക്കി. മുന്‍ വര്‍ഷത്തേതു പോലെ ഇടത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. അയ്യപ്പ സേവാ സംഘത്തിന്‍റെ സേവനവും ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് ലഭ്യമാകും.

ഇടത്താവളത്തിലെ അവസാനഘട്ട ഒരുക്കങ്ങള്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ വിലയിരുത്തി. മുന്‍ വര്‍ഷത്തേതിനെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.