പത്തനംതിട്ട: കൊവിഡ് ബാധിതർ സാധനങ്ങൾ വാങ്ങാൻ എത്തിയതിനെ തുടർന്ന് മല്ലപ്പള്ളി താലൂക്കിൽ മൂന്ന് റേഷൻ കടകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി. കോട്ടാങ്ങൽ പഞ്ചായത്തിലെ എആർഡി നമ്പർ 15, എഴുമറ്റൂർ പഞ്ചായത്തിലെ എആർഡി നമ്പർ 44 എന്നിവിടങ്ങളിൽ കൊവിഡ് ബാധിതർ സന്ദർശിച്ചതിനെ തുടർന്നും പുറമറ്റം പഞ്ചായത്തിലെ എആർഡി നമ്പർ 84 റേഷൻ കടയിലെ സെയിൽസ്മാന് നിരീക്ഷണത്തിലുള്ള ആളുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നുമാണ് താൽക്കാലികമായി റേഷൻ കടകൾ നിർത്തിവച്ചത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മറ്റു റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാവുന്നതാണെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.
പത്തനംതിട്ടയിൽ മൂന്ന് റേഷൻ കടകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി - suspended
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മറ്റു റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാവുന്നതാണെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.