പത്തനംതിട്ട: മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തിയ ആളുടെ വീടിന് നേരെ കല്ലേറുണ്ടായതായി പരാതി. പത്തനംതിട്ട റാന്നി അങ്ങാടിയിലാണ് സംഭവം. വീടിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.
പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. ഭാര്യയ്ക്കും മകനുമൊപ്പം ഇന്നലെ വൈകുന്നേരമാണ് കുടുംബം മഹാരാഷ്ട്രയിൽ നിന്നും തിരികെയെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചത്.