ETV Bharat / state

കോന്നി ഉപതെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ തരംതിരിക്കല്‍

പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി പാറ്റുകളുടേയും രണ്ടാംഘട്ട തരംതിരിക്കലാണ് നടന്നത്.

കോന്നി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു
author img

By

Published : Oct 14, 2019, 4:25 PM IST

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി പാറ്റുകളുടേയും രണ്ടാംഘട്ട തരംതിരിക്കല്‍ നടന്നു. ജില്ലാ കലക്ടര്‍ പി.ബി നൂഹ്, റിട്ടേണിങ് ഓഫീസര്‍ എം.ബി ഗിരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, മണ്ഡലത്തിലെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. എന്‍.വി പ്രസാദ് ഉൾപ്പടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു. 212 പോളിങ് ബൂത്തുകളിലായി 20 ശതമാനം റിസര്‍വ് ഉൾപ്പടെ 1,016 ജീവനക്കാരെ തെരഞ്ഞെടുപ്പിനായി നിയോഗിക്കും. ഒരു പ്രിസൈഡിങ് ഓഫീസറും മൂന്നു പോളിങ് ഓഫീസര്‍മാരും അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് പോളിങ് ബൂത്തിന്‍റെ ചുമതല.

Intro:Body:രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

കോന്നി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു. പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെയും വി.വി പാറ്റ് മെഷീനുകളുടെയും റാന്‍ഡമൈസേഷനാണ് നടന്നത്. മണ്ഡലത്തിലെ പൊതുതിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. എന്‍.വി പ്രസാദ്, ജില്ലാകളക്ടര്‍ പി.ബി നൂഹ്, റിട്ടേണിംഗ് ഓഫീസര്‍ എം.ബി ഗിരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 212 പോളിംഗ് ബൂത്തുകളിലായി ഇരുപത് ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1016 ജീവനക്കാരെ തിരഞ്ഞെടുപ്പിനായി നിയോഗിക്കും. ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്നു പോളിംഗ് ഓഫീസറും അടക്കം നാല് ഉദ്യോസ്ഥര്‍ക്കാണ് പോളിംഗ് ബൂത്തിന്റെ ചുമതല.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.