പത്തനംതിട്ട: പത്തനംതിട്ട കലക്‌ടറേറ്റ് പരിസരത്തുള്ള മരങ്ങൾ, ചെടികൾ തുടങ്ങിയവയെ പരിചയപ്പെടുത്താൻ ഡിജിറ്റൽ ഗാർഡൻ ആരംഭിച്ചു. മരങ്ങളിൽ അവയുടെ പേരും വിവരങ്ങളും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് ഓരോ മരത്തിനും ക്യു ആർ കോഡ് നൽകിയിട്ടുണ്ട്.
മരത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ഈ ബോർഡുകളിൽ നൽകിയിട്ടുള്ളത്. ഇവയെപ്പറ്റി കൂടുതൽ അറിയാൻ അതാത് ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്‌താൽ മതിയാകും.
മുൻകാല എൻഎസ്എസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ എൻപിഎഫ് പത്തനംതിട്ടയും കലക്‌ടറുടെ നേത്യത്വത്തിൽ പ്രവർത്തിച്ചു വരുന്ന വോളന്‍റിയർ സംഘവും ചേർന്നാണ് ഡിജിറ്റൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.