ETV Bharat / state

മരിച്ച ഫോറസ്റ്റ് വാച്ചറുടെ കുടുംബാംഗത്തിന് ജോലി നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കും: അഡ്വ. കെ. രാജു - providing employment to the Forest Watcher family member

ആശ്രിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കും.

കാട്ടാന ആക്രമണം  ഫോറസ്റ്റ് വാച്ചറുടെ കുടുംബാംഗത്തിന് ജോലി നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കും  അഡ്വ. കെ. രാജു  പത്തനംതിട്ട  റാന്നി റെയ്ഞ്ച്  providing employment to the Forest Watcher family member  adv. k. raju
കാട്ടാന ആക്രമണം
author img

By

Published : Feb 29, 2020, 5:02 AM IST

പത്തനംതിട്ട: റാന്നി റെയ്ഞ്ചിലെ മടന്തമണ്‍ ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കവേ കാട്ടാനയുടെ കുത്തേറ്റ് മരിച്ച ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ ബിജു എ. എസിന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ആശ്രിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വഹിച്ച പരേതന്‍റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.