പത്തനംതിട്ട: മഴക്കാലത്ത് അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി ഭാഗങ്ങള്‍ ഒറ്റപ്പെട്ട് പോകുന്നത് ഒഴിവാക്കാന്‍ ബെയ്‌ലി പാലങ്ങള്‍ക്കായി ശുപാര്‍ശ നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. ജലനിരപ്പ് ഉയര്‍ന്ന് കോസ്‌വേകള്‍ മുങ്ങിയ മേഖലകളില്‍ ആന്‍റോ ആന്‍റണി എംപി യോടൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്‌ചയിലെ ശക്തമായ മഴയില്‍ പമ്പാ നദിയിലെ എയ്ഞ്ചല്‍വാലി, കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍, മുക്കം തുടങ്ങിയ കോസ്‌വേകള്‍ മുങ്ങി പോയിരുന്നു. ഇതോടെ മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ സെറ്റില്‍മെന്‍റ് കോളനികള്‍ ഒറ്റപ്പെട്ടു.
ഇവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കുകയാണ് ശാശ്വത പരിഹാരം. ഇതിനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് അടിയന്തരമായി ബെയ്‌ലി പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നത്.
കൂടുതല്‍ വായനക്ക്: കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നു
എന്‍.ഡി.ആര്‍.എഫിന്‍റെ സഹായത്തോടെ ബോട്ടിലാണ് സംഘം സന്ദര്‍ശനത്തിനായി എത്തിയത്. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്‍.എഫിന്‍റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇരുവരും പറഞ്ഞു. കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ണിയാർ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിരുന്നു. മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.